കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2025-2026 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി 2025-2026 വർഷത്തെ S.S.L.C/T.H.S.L.C പരീക്ഷയിൽ 75 ഉം അതിൽ കൂടുതലും പോയിന്റ് നേടിയവരും PLUS TWO/V.H.S.E പരീക്ഷയിൽ 85 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരുമായ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. SC/ST വിഭാഗം വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ജാതി സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.
അപേക്ഷ ഫോറം www.agriworkersfund.org ൽ ലഭിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, അംഗത്വ പാസ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും സമർപ്പിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 31 വൈകിട്ട് 5 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2026