കെ.എസ്. ഐ.ഡി.സി.യുടെ നേതൃത്വത്തില്‍ വ്യവസായ സൗഹൃദകേരളവുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. കെ.എസ്. ഐ.ഡി.സി.യുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മൊബൈല്‍/ഡിഎസ്എല്‍ആര്‍ കാമറകളിൽ എടുത്ത ഫോട്ടോകള്‍ ഓഗസ്റ്റ് 5 ന് മുൻപായി contest@ksidcmail.org -ൽ അയക്കണം.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ ഫോട്ടോ അയക്കരുത്. വാട്ടര്‍മാര്‍ക്കുള്ള ഫോട്ടോകള്‍ മത്സരത്തില്‍ പരിഗണിക്കില്ല. അടിക്കുറിപ്പോടുകൂടിയ ഫോട്ടോയ്‌ക്കൊപ്പം മത്സരാർഥിയുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. തെരഞ്ഞെടുത്ത 10 ഫോട്ടോകള്‍ കെ.എസ്. ഐ.ഡി.സി.യുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. കൂടൂതല്‍ ലൈക്ക്, ഷെയര്‍ ലഭിക്കുന്ന 3 ഫോട്ടോകളാകും വിജയിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo