ശെന്തുരുണി മുതൽ റോസ് മല വരെ നീളുന്ന വിനോദയാത്ര പാക്കേജുമായി വനം വകുപ്പ്. ശെന്തുരുണി ഇക്കോ ടൂറിസത്തിന്റെ ഭാഗമായിട്ടാണ് ഒരാൾക്ക് ₹ 250 നിരക്കിൽ ജൂലൈ 1 മുതൽ റോസ് മല പാക്കേജ് ഒരുക്കിയിരിക്കുന്നത്. ആന, കടുവ ഉൾപ്പടെയുള്ള ജീവികളുള്ള കാട്ടിലൂടെയാണ്  14 കിലോമീറ്ററോളമുള്ള യാത്ര. 

കുറഞ്ഞത് 15 പേരുണ്ടെങ്കിൽ ഗ്രൂപ്പായി റോസ് മലയിലേക്ക് പോകാം. രാവിലെ 9നും ഉച്ചയ്ക്ക് 2.30നും ട്രിപ്പുകളുണ്ട്. വനംവകുപ്പിന്റെ 24 സീറ്റുള്ള മിനി ബസിലാണ് യാത്ര. 8 വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. പാക്കേജ് സഞ്ചാരികൾക്ക് റോസ് മല വ്യു പോയിന്റിലേക്കുള്ള പ്രവേശന നിരക്കായ ₹ 50 ടിക്കറ്റ് എടുക്കേണ്ടതില്ല.

തെന്മല ഡാം ജംഗ്ഷൻ സമീപത്തെ വനംവകുപ്പിന്റെ ഇൻഫർമേഷൻ സെന്ററിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. വിവരങ്ങൾക്ക് 9048789779, 8547602937.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-06-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo