കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്ക് അടച്ചിട്ട മുറികളിൽ നൂറും അല്ലാത്തിടത്ത് 200 പേരെയും പങ്കെടുപ്പിയ്ക്കാം.  ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് തിയേറ്ററിൽ പ്രവേശനം നൽകും, കൂടാതെ സിനിമ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഡിസംബർ 31 വരെ ഒഴിവാക്കും. 

ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലെ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ജനറൽ വർക് ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എഞ്ചിനീയറിംഗ് ഡ്രോയിംഗിൽ പ്രാക്ടിക്കൽ ക്ലാസ്സ് നൽകുന്നതിനും സ്‌കൂളുകളിൽ പ്രവേശിപ്പിക്കും. 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് എൻ.എസ്.ക്യൂ.എഫ്. സ്‌കൂൾതല പ്രായോഗിക പരിശീലനം നൽകുന്നതിനും പ്രാഥമിക പരിശീലന ക്ലാസ്സുകൾ നടത്തുന്നതിനും അനുവാദം നൽകും.


അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-11-2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo