ചലച്ചിത്ര അക്കാദമി ആഗസ്റ്റ് 04 മുതല്‍ 9 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 15-ാമത് ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക് idsffk.in വഴി ജൂണ്‍ 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. മത്സരവിഭാഗത്തില്‍ ലോങ്ങ് ഡോക്യൂമെന്ററി (40 മിനിറ്റും അതില്‍ കൂടുതലും) ഷോര്‍ട്ട് ഡോക്യൂമെന്ററി (40 മിനിറ്റില്‍ താഴെ),  ഷോര്‍ട്ട് ഫിക്ഷന്‍ (60 മിനിറ്റും അതില്‍ താഴെയും), അനിമേഷന്‍ ഫിലിംസ്, ക്യാമ്പസ് ഫിലിംസ് എന്നിവ, മലയാളം മത്സരേതര വിഭാഗം എന്നീ വിഭാഗങ്ങളിലാണ് എന്‍ട്രികള്‍ ക്ഷണിച്ചിട്ടുള്ളത്. 2022 മെയ് 01 മുതല്‍ 2023 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ സ്‌ക്രീനറുകള്‍ മാത്രമായിരിക്കും എന്‍ട്രിയായി സ്വീകരിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-05-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo