വൈദ്യുതി ബോർഡ് ലിമിറ്റഡ് 2022 ജൂലൈ മുതൽ സെപ്റ്റംബർ വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയുമുള്ള കാലയളവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും കമ്മീഷൻ അംഗീകരിച്ച ഇന്ധന ചെലവിനേക്കാൾ, ഇന്ധന വിലയിലുണ്ടായ വർധനവ് മൂലമുണ്ടായ അധികബാധ്യത, ഇന്ധന സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനുള്ള അപേക്ഷ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. ഈ പെറ്റീഷനുകൾ (OP No. 15/2023, OP No. 16/2023) കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. ഇതിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പൊതു തെളിവെടുപ്പ് ഏപ്രിൽ 12ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ് വഴി നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ 11ന് ഉച്ചക്ക് 12ന് മുമ്പ് പേരും വിശദവിവരങ്ങളും കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിൽ വഴി അറിയിക്കണം. തപാൽ മുഖേനയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം. അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം - 695 010 എന്ന വിലാസത്തിൽ ഏപ്രിൽ 12 വൈകിട്ട് 5 വരെ സ്വീകരിക്കും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-04-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo