വേനലവധിക്കാലം ആഘോഷമാക്കാൻ കൊച്ചി മെട്രോ കുട്ടികൾക്കായി 'സമ്മർ ക്യാമ്പ് – ഡിസ്കവർ 2023' ഏപ്രിൽ 10 മുതൽ മെയ് 10 വരെ സംഘടിപ്പിക്കും. പാട്ട്, നൃത്തം, ചിത്രരചന, റോബോട്ടിക്സ്, കോഡിംഗ്, യോഗ, കളരി തുടങ്ങി കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിൽ ഊന്നൽ നൽകി വിവിധ മേഖലകളിൽ പരിശീലനം നൽകും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭ വ്യക്തികളുമായി സംസാരിക്കുന്നതിനും അവസരം ലഭിക്കും. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന സെഷനുകളും മെട്രോയുടെ പ്രവർത്തനം മനസിലാക്കുന്നതിനുള്ള അവസരവും ക്യാമ്പിലൂടെ ലഭിക്കും. 

കൊച്ചി മെട്രോ സിൻറോ റോബോട്ടിക്സും ആസ്റ്റർ മെഡിസിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പ് ഒരേ സമയം ആലുവ, ചങ്ങമ്പുഴ പാർക്ക് സ്റ്റേഷൻ, ജെ.എൽ.എൻ. സ്റ്റേഡിയം സ്റ്റേഷൻ, മഹാരാജാസ്, വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷനുകളിലായി രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ നടക്കും. 5 മുതൽ 17 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. ക്യാമ്പ് ഫീസ് ₹ 500. രജിസ്റ്റർ ചെയ്യുന്നതിന് 7593833664.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo