ഓഫിസ് ബോർഡുകൾ, ഉദ്യോഗസ്ഥ പേര്, തസ്തിക പേര് എന്നിവ ബോർഡിൽ മുകളിൽ മലയാളത്തിലും താഴെ ഇംഗ്ലീഷിലും പ്രദർശിപ്പിക്കേണ്ടതാണ്. ഓഫിസ് മുദ്രകൾ, പേരും ഔദ്യോഗിക പദവിയും ഉൾകൊള്ളുന്ന തസ്തികമുദ്രകൾ എന്നിവ മലയാളത്തിൽകൂടെ തയാറാക്കേണ്ടതാണ്. ഓഫിസ് വാഹനങ്ങളുടെ ബോർഡുകൾ മുമ്പിൽ മലയാളത്തിലും പുറകിൽ ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. 

കേരളത്തിലെ സർക്കാർ, എയ്‌ഡഡ്‌ അംഗീകാരമുള്ള അൺ എയിഡഡ് വിദ്യാലയങ്ങളിലും അനുബന്ധകെട്ടിടങ്ങളിലും (കമ്മൂണിറ്റി ഹാൾ, ഓഡിറ്റോറിയം, സ്റ്റേജ്) മെയിൻ ബോർഡ് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലുപ്പത്തിൽ പ്രദർശിപ്പിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-01-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo