ഡിസംബർ 5 മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം 2 മുതൽ 7 വരെയുമായിരിക്കും.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഡിസംബർ 5 മുതൽ 10 വരെയും 19 മുതൽ 24 വരെയുമുള്ള ദിവസങ്ങളിൽ റേഷൻ കടകൾ രാവിലെ പ്രവർത്തിക്കും. ഡിസംബർ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷൻ കടകളുടെ പ്രവർത്തനം.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസറഗോഡ്, ഇടുക്കി ജില്ലകളിൽ ഡിസംബർ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാവിലെ റേഷൻ കടകൾ പ്രവർത്തിക്കും. ഡിസംബർ 5 മുതൽ 10 വരെയും 19 മുതൽ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷൻ കടകൾ പ്രവർത്തിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-12-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo