2022 ഒക്ടോബർ 20, 21, 22 തീയതികളിൽ കോട്ടയം ജില്ലയിൽ വച്ചു നടക്കുന്ന സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിക്കുന്നു. സംസ്ഥാന സ്‌പെഷ്യൽ കലോത്സവം 2022 ഒക്ടോബർ 20, 21, 22 എന്നുള്ള രേഖപ്പെടുത്തലുകൾ, കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ എന്നിവ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. കോട്ടയം ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്താവുന്നതാണ്. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ CD-യും ഒപ്പും A4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം.
ലോഗോകൾ ഒക്ടോബർ 7ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി എം.കെ. ഷൈൻമോൻ, അഡീഷണൽ ഡയക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ(അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം -695 014 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-09-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo