വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ സംരക്ഷിത മേഖലകളിൽ പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഒഴിവാക്കി. ദേശീയോദ്യാനങ്ങൾ, കടുവാ സങ്കേതങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിലാണ് ഇളവ് ലഭിക്കുക.

വന്യജീവി വാരാഘോഷം 2026-ലെ മത്സരങ്ങളിൽ വിജയികളായവർക്കും അവരുടെ കുടുംബാംഗങ്ങളിൽ പരമാവധി അഞ്ച് പേർക്കും ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംരക്ഷിത മേഖലകൾ സന്ദർശിക്കുന്നതിന് പ്രവേശന ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഒക്ടോബർ 2 മുതൽ 8 വരെ സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. വിദ്യാർഥികൾ നിർബന്ധമായും അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo