സംസ്ഥാനത്തിന്റെ ധനസ്ഥിതിയും നഗരസഭകളിലെ മാലിന്യസംസ്‌കരണവും സംബന്ധിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (സിഎജി) ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചും (ഐസിഎസ്എസ്ആർ) സംയുക്തമായി സംഘടിപ്പിക്കുന്ന കൊളോക്വിയം (കേരള ചാപ്റ്റർ) ജൂൺ 22ന് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ഇ.എം.എസ് ഹാളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ നടക്കും.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും പിഎച്ച്ഡി, റിസർച്ച് സ്‌കോളർമാർക്കും പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ജൂൺ 22ന് ഉച്ചയ്ക്ക് ഒന്നു മുതൽ വേദിയിൽ സൗജന്യ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-06-2026