സംസ്ഥാനത്തെ പട്ടികവർഗ ഭൂരിപക്ഷ മേഖലകളിലെ സർക്കാർ/ എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ‘ഗോത്ര ബന്ധു’ പദ്ധതിയിൽ ഉൾപ്പെടുത്തി 2026-27 വർഷത്തേക്ക് മെന്റർ ടീച്ചർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വയനാട് - 241, പാലക്കാട് (അട്ടപ്പാടി ബ്ലോക്ക്)- 26, പാലക്കാട് അട്ടപ്പാടി ഒഴികെ- 30, മലപ്പുറം- 29 എന്നിങ്ങനെ 326 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നാക്ക പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പണിയ, അടിയ, ഊരാളി, ഇരുളർ, മുഡുഗർ വിഭാഗങ്ങൾക്കും പ്രത്യേക ദുർബല വിഭാഗങ്ങൾക്കും (PVTG) മുൻഗണന നൽകും. 

യോഗ്യരായവർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം മറ്റ് പട്ടികവർഗ വിഭാഗങ്ങളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സ്കൂളിലെ പട്ടികവർഗ വിദ്യാർഥികളുടെ ഭാഷ, ജീവിത സാഹചര്യങ്ങൾ, സംസ്കാരം എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം. TTC/ D.Ed. യോഗ്യതയുള്ളവർക്ക് മുൻഗണന. യോഗ്യരായവർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, D.Ed. കോഴ്സ് പൂർത്തിയാക്കിയവർ, B.Ed. യോഗ്യതയുള്ളവർ, MGLC- കളിൽ അധ്യാപന പരിചയമുള്ളവർ, പ്ലസ് ടു പാസായവർ എന്നിവരെ പരിഗണിക്കും. 

തനത് ഭാഷ, സംസ്കാരം, കലാരൂപങ്ങൾ എന്നിവയിലുള്ള പ്രാവീണ്യം അധിക യോഗ്യതയായി കണക്കാക്കും. സാക്ഷരതാ പരിപാടികൾ/ സർവേകൾ എന്നിവയിലുള്ള പരിചയവും പരിഗണിക്കും. ഉദ്യോഗാർഥി സ്കൂൾ സ്ഥിതി ചെയ്യുന്ന ഉന്നതികളിലെ അല്ലെങ്കിൽ അടുത്തുള്ള ഉന്നതികളിലെ താമസക്കാരായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പ്രായം, സമുദായം, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 23 വൈകുന്നേരം 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട പ്രോജക്ട് ഓഫീസറുടെയോ/ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസറുടെയോ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലകളിലെ പ്രോജക്ട് ഓഫീസർ/ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2304594, 2303229.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo