കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം തുടർന്നും ലഭിക്കാൻ നിലവിൽ ഗുണഭോക്താക്കളായവർ സാമൂഹ്യസുരക്ഷാ മിഷൻ www.socialsecuritymission.gov.in വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിലുള്ള ലൈഫ് സർട്ടിഫിക്കറ്റ് (ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളോടെ) സമർപ്പിക്കണം.

2018 ഏപ്രിൽ 1 മുതൽ അപേക്ഷ നൽകിയവരിൽ ഇതുവരെ ധനസഹായം ലഭിക്കാത്തവർ പുതുക്കിയ വ്യക്തിവിവരങ്ങളും ലൈഫ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും വെബ്‌സൈറ്റിൽ നൽകിയ മാതൃകയിൽ 10.06.2026 നകം സമർപ്പിക്കണമെന്ന് അറിയിച്ചിരുന്നു. എന്നാൽ ചില വ്യക്തികൾക്ക്  സമയബന്ധിതമായി രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ, അവസാന തീയതി 30.06.2026 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. രേഖകൾ സമർപ്പിക്കാത്തവർ 30.06.2026 നകം ആവശ്യമായ രേഖകൾ സമർപ്പിക്കണം.

30.06.2026 നകം ആവശ്യമായ രേഖകൾ സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് കുടിശ്ശിക അനുവദിക്കില്ല. രേഖകൾ സമർപ്പിക്കുന്ന മാസത്തിൽ നിന്ന് മാത്രമേ ധനസഹായം അനുവദിക്കൂ. കൂടുതൽ വിവരങ്ങൾക്ക്  0471-2341200 എന്ന ഓഫീസ് നമ്പറിലേയ്‌ക്കോ, 1800-120-1001 എന്ന ടോൾഫ്രീ നമ്പറിലേയ്‌ക്കോ ബന്ധപ്പെടാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo