കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ 2026–27 വർഷത്തെ ഫാം ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. “കാർഷികകേരളം പുതുയുഗപ്പിറവിയിലേക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ മേഖലകളിലെ ഹൈടെക് കൃഷിരീതികൾ, നൂതന സാങ്കേതികവിദ്യകൾ, പുതുസംരംഭങ്ങൾ, സംഘകൃഷി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം ₹20,000, രണ്ടാം സമ്മാനം ₹10,000, മൂന്നാം സമ്മാനം ₹5,000. കൂടാതെ 10 പേർക്ക് ₹1,000 വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.

ഒരാൾക്ക് പരമാവധി മൂന്ന് ഫോട്ടോകൾ അയക്കാം. ചിത്രങ്ങൾ കുറഞ്ഞത് 300 DPIയും 3 MB ഫയൽ സൈസും ഉള്ളവയായിരിക്കണം. എഡിറ്റ് ചെയ്ത ചിത്രങ്ങൾ പരിഗണിക്കില്ല. എൻട്രികൾ എഡിറ്റർ, കേരളകർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ പെൻഡ്രൈവ് മുഖേനയോ farmphotography2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 2026 സെപ്റ്റംബർ 30ന് മുമ്പ് ലഭിക്കണം. മുൻവർഷം സമർപ്പിച്ച ചിത്രങ്ങൾ വീണ്ടും അയക്കേണ്ടതില്ല. ലഭിക്കുന്ന ചിത്രങ്ങൾ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ 8078095860 എന്ന നമ്പറിൽ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo