പൊതുജനങ്ങളുടെ ഗാർഹിക ആവശ്യങ്ങൾക്കായുള്ള തേക്ക് തടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന്റെ കീഴിലുള്ള തടി ഡിപ്പോകളിൽ ആരംഭിക്കും. തേക്ക്, മറ്റു തടികൾ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്.
വീട് നിർമിക്കുന്നതിനുവേണ്ടി അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പ് കൈവശമുള്ള വ്യക്തികൾക്ക് 5 ക്യു.മീറ്റർ വരെ തേക്ക് തടികൾ നേരിട്ട് വാങ്ങുവാൻ സാധിക്കും. അവർക്ക് താഴെപ്പറയുന്ന തീയതികളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ഡിപ്പോകളിൽ നേരിട്ട് എത്താവുന്നതാണ്.
അച്ചൻകോവിൽ, മുള്ളുമല ഡിപ്പോയിൽ സെപ്റ്റംബർ ഒന്നിനും, തെന്മല ആര്യങ്കാവ് ഡിപ്പോയിൽ 8, 23 തീയതികളിലും, അച്ചൻകോവിൽ, കുളത്തൂപ്പുഴ ഡിപ്പോയിൽ 16, 29 തീയതികളിലുമാണ് ലേലം നടക്കുക. വിവരങ്ങൾക്ക് ബന്ധപ്പെട്ട ഓഫീസിലോ, തിരുവനന്തപുരം തടി ഡിപ്പോ ഓഫീസിലെ 0471-2360166 എന്ന നമ്പറിലോ ബന്ധപ്പെടാം. വിവരങ്ങൾ www.mstceccomerce.com ൽ ലഭ്യമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-08-2026