മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ ഡയറക്ടർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ വീണ്ടും ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർക്ക് മെയ് 26 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ തപാലായോ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. മുൻപ് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ദ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് (MGNREGS), സ്റ്റേറ്റ് മിഷൻ, മൂന്നാം നില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം, പിൻ: 695033. അവസാന തീയതി: 2026 മെയ് 26, വൈകിട്ട് 5 മണി. വിശദമായ വിജ്ഞാപനത്തിനും വിവരങ്ങൾക്കുമായി https://nregs.kerala.gov.in/wp-content/uploads/2026/02/document-2026-05-12T151003.577.pdf. വിവരങ്ങൾക്ക്: ഫോൺ: 0471-2313385, ഹെൽപ്പ് ലൈൻ: 1800 425 1004. ഇ-മെയിൽ: mgnrega.kerala@gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-05-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo