കുടിശ്ശികയായി നിലനില്‍ക്കുന്ന ഫ്ളഡ് സെസ് പിഴയും പലിശയും ഇല്ലാതെ 2025 ജൂണ്‍ 30ന് മുമ്പായി തീര്‍പ്പാക്കാന്‍ അവസരം. 2019 ഓഗസ്റ്റ് ഒന്ന് മുതല്‍ 2021 ജൂലൈ 31 വരെയുള്ള കുടിശ്ശിക തീര്‍ക്കാനാണ് അവസരമുള്ളത്. ഇ-ട്രഷറി പോര്‍ട്ടലിലൂടെ ഇലക്ട്രോണിക് രൂപത്തില്‍ അടച്ചുതീർക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  അടുത്തുള്ള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഓഫീസുമായോ ജില്ലാ ജോയിന്റ് കമ്മീഷണര്‍ (ടിപിഎസ്) ഓഫീസുമായോ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-06-2025

sitelisthead