കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾ AIIS സോഫ്റ്റ്‌വെയർ മുഖേനയുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിനായി രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ച് നൽകിയിട്ടുള്ള വിവരങ്ങൾ പൂർണ്ണമാണെന്ന് ഉറപ്പു വരുത്തണം. ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ്‌ഡേറ്റ് ചെയ്യണം. ക്ഷേമനിധി ബോർഡ് മുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, തൊഴിലാളികൾക്ക് സ്വന്തമായോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്, മൊബൈൽ ഫോൺ, റേഷൻ കാർഡ്, ക്ഷേമനിധി ബോർഡിൽ നിന്നും നൽകിയിട്ടുള്ള ഐഡന്റിറ്റി കാർഡ്, പാസ്ബുക്ക് എന്നീ രേഖകൾ ഹാജരാക്കണം. ജൂലൈ 31 വരെയാണ് അപ്‌ഡേഷന് അവസരം. ഏകീകൃത ഐഡന്റിറ്റി കാർഡിന് 25 രൂപ നൽകണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-06-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo