മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി ചേർന്നിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഓഫീസുകളിൽ എത്തി 2024-25 വർഷത്തെ അംശാദായം അടച്ച് അംഗത്വം പുതുക്കണം. കുടിശ്ശികയുള്ളവരും 2024-25 വർഷത്തെ ക്ഷേമനിധി വിഹിതം നാളിതുവരെ അടയ്ക്കാത്ത തൊഴിലാളികളും ഫെബ്രുവരി 28 നകം ഫിഷറീസ് ഓഫീസുകളിൽ അംശാദായം അടക്കണം. 

ക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി ലിസ്റ്റുകളിലെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണം. മാറ്റമുള്ള വിവരങ്ങൾ ഫിഷറീസ് ഓഫീസറെ അറിയിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-02-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo