കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പെൻഷണർമാരും ഫിഷറീസ് വകുപ്പിന്റെ സോഫ്റ്റ്വെയറായ ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റംത്തിൽ (ഫിംസ്) നവംബർ 25നകം രജിസ്റ്റർ ചെയ്യണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി, അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി, സാന്ത്വനതീരം പദ്ധതി, ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ എന്നിവയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഫിംസ് രജിസ്ട്രേഷൻ ഉറപ്പുവരുത്തണം.

രജിസ്‌ട്രേഷനായി ക്ഷേമനിധി ബോർഡ് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും, മൊബൈൽ നമ്പരും ഫിഷറീസ് ഓഫീസിൽ നൽകണം. ക്ഷേമനിധി ബോർഡ് പാസ്സ്ബുക്കിൽ 12 അക്ക ഫിംസ് ഐ.ഡി നമ്പർ രേഖപ്പെടുത്തിയിട്ടുള്ളവരും 2023-24 വർഷത്തെ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ വിഹിതം അടച്ചവരും ഫിംസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ വീണ്ടും രജിസ്ട്രേഷന് രേഖകൾ സമർപ്പിക്കേണ്ടതില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-11-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo