സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വി.ടി.സി) 2024-26 അധ്യയന വർഷത്തേക്ക് രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്, ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നും 30നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്ക് താമസ സൗകര്യം സൗജന്യം. അപേക്ഷാ ഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ്. നിശ്ചിത ഫോമിലോ വെള്ള കടലാസിലോ തയാറാക്കി അപേക്ഷകൾ ബയോഡാറ്റ, ഫോൺ നമ്പർ ഉൾപ്പെടെ നവംബർ 30ന് മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 695 012 എന് വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2343618, 0471-2343241.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-11-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo