സംസ്ഥാനതലത്തിൽ കൃഷിവകുപ്പിന്റെ ഓണസമൃദ്ധി കർഷക ചന്തകൾക്ക് തുടക്കമായി. സെപ്തംബർ 11 മുതൽ 14 വരെ വലിയ വിലക്കുറവിൽ പൊതുജനങ്ങൾക്ക് നാടൻ/ജൈവ പഴം-പച്ചക്കറികൾ ഉത്പന്നങ്ങൾ ലഭിക്കും. കാർഷിക വികസനക്ഷേമ വകുപ്പിന്റെ 1076 വിപണികൾ, ഹോർട്ടികോർപ്പിന്റെ 764 വിപണികൾ, വി.എഫ്.പി.സി.കെയുടെ 160 വിപണികൾ എന്നിങ്ങനെ 2000 കർഷക ചന്തകളാണ്  സജ്ജമാക്കിയിരിക്കുന്നത്. 

കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ ഉത്പന്നങ്ങൾക്ക് മൊത്ത വ്യാപാര വിലയേക്കാൾ 10 ശതമാനവും ജൈവഉത്പന്നങ്ങൾക്ക് 20 ശതമാനവും അധിക വില നൽകിയാണ് സംഭരിക്കുന്നത്. ഏകദേശം 30 ശതമാനം വരെ വിലക്കുറവിൽ പഴം-പച്ചക്കറികൾ വാങ്ങാൻ പൊതുജനങ്ങൾക്ക് സാധിക്കും. ഓണക്കാലത്ത് വിഷരഹിത പച്ചക്കറി വിപണനം ന്യായവിലയ്ക്ക് ഉറപ്പാക്കി ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപന ശാലയും പ്രവർത്തനം ആരംഭിച്ചു. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-09-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo