വൈദ്യുതി നിരക്കുകൾ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് പരിഷ്‌ക്കരിക്കുന്നതിന് പൊതുതെളിവെടുപ്പ് നടത്തുന്നു. സെപ്റ്റംബർ 3ന് രാവിലെ 11 ന് നളന്ദ ടൂറിസ്റ്റ് ഹോം (കോഴിക്കോട്), സെപ്റ്റംബർ 4ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാൾ (പാലക്കാട്), സെപ്റ്റംബർ 5ന് രാവിലെ 10.30 ന് കോർപ്പറേഷൻ ടൗൺഹാൾ (എറണാകുളം), സെപ്റ്റംബർ 10ന് രാവിലെ 10.30 ന് കോൺഫറൻസ് ഹാൾ, പ്രിയ ദർശിനി പ്ളാനിറ്റോറിയം, പി.എം.ജി (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.

പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും, തൽപ്പരകക്ഷികൾക്കും നേരിട്ട് പങ്കെടുത്തോ, തപാൽ, ഇ-മെയിൽ മുഖേനയോ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിലും ഇ-മെയിൽ kserc@erckerala.org വിലാസത്തിലും സെപ്റ്റംബർ 10ന് വൈകിട്ട് 5  വരെ സ്വീകരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo