പൊതുജനങ്ങൾക്കിടയിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനയായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ 31 വരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ് പരിശോധന ക്ലിനിക്കിന്റെ പ്രവർത്തനം. 30 വയസോ അതിന് മുകളിലോ പ്രായമുള്ള വനിതകൾക്ക് ക്ലിനിക്കിന്റെ സേവനം ലഭിക്കും. സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ നടത്തുന്നത്. വിവരങ്ങൾക്കും പരിശോധന ബുക്ക് ചെയ്യുന്നതിനും 0471- 2522299-ൽ (10AM -4PM ) ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-09-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo