സൗജന്യ സർവീസുമായി കെ.എസ്.ആർ.ടി.സി.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്. ആർ.ടി.സി). കെ.എസ്.ആർ.ടി.സിയുടെ പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയാണ് സർവീസ്. പ്രധാനമായും വിവിധ വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് ബസ് സർവീസ്. ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ സർവീസുകൾക്ക് പുറമെ ജില്ലയിലെ സ്കൂൾ ബസ്സുകളും കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
കലോത്സവത്തിന്റെ മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ ഒരുക്കിയിരുന്നത്. എന്നാൽ ഈ കലോത്സവത്തിന് കുട്ടികൾക്ക് മാത്രമല്ല അവരുടെ അധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ യാത്രാ സൗകര്യമാണ് ഒരുക്കിയിക്കുന്നത്. കലോത്സവത്തിന്റെ സുഗമയായ നടത്തിപ്പിന് കെ.എസ്.ആർ.ടി.സിയുടെ ഈ സേവനം പ്രയോജനകരമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-01-2025
ലേഖനം നമ്പർ: 1630