പരസ്യ ഏജൻസികൾ

പരസ്യ ഏജൻസികളെ ക്രിയേറ്റീവ് ഏജൻസി എന്നും അറിയപ്പെടുന്നു. പരസ്യങ്ങൾ സൃഷ്ടിക്കുന്നതിലും ആസൂത്രണം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും, പ്രചരിപ്പിക്കുന്നതിലും  ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒപ്പം ക്ലയൻ്റുകളുടെ മറ്റ് പ്രൊമോഷണൽ, മാർക്കറ്റിംഗ് പ്രവർത്തനങ്ങളിലും പരസ്യ ഏജൻസികൾ കാര്യമായ പങ്ക് വഹിക്കുന്നു. പ്രൊമോഷണൽ കാമ്പെയ്‌നുകൾ, ബ്രാൻഡിംഗ് തന്ത്രങ്ങൾ എന്നിവ ഏജൻസികളുടെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു.  

പബ്ലിക് റിലേഷൻസ് സ്ഥാപനങ്ങൾ

സ്ഥാപനങ്ങൾക്ക് പൊതുജനങ്ങളുമായുള്ള സമ്പർക്കത്തിന് അവസരം നൽകുന്ന സംവിധാനമാണ് പബ്ലിക് റിലേഷൻ. കമ്പനികളുടെ ബിസിനസ്സിനേയും പ്രവർത്തനങ്ങളേയും ജനങ്ങളിലേക്ക് എത്തിക്കാനും നല്ല  പ്രതിച്ഛായ സൃഷ്ടിക്കുന്നതിനും പരിരക്ഷിക്കുന്നതിനും പബ്ലിക് റിലേഷൻസ് സ്ഥാപനങ്ങൾ സഹായിക്കുന്നു. സ്ഥാപനവും പൊതുജനങ്ങളും തമ്മിൽ ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് പബ്ലിക് റിലേഷൻസിൻ്റെ ലക്ഷ്യം. 

പബ്ലിഷിംഗ് 

പൊതുവിവരങ്ങൾ, സാഹിത്യം, സംഗീതം, സോഫ്‌റ്റ്‌വെയർ തുടങ്ങിയവ പൊതുജനങ്ങൾക്ക് സൗജന്യമായോ പണം നൽകിയോ ലഭ്യമാകുന്ന പ്രവർത്തനമാണ് പബ്ലിഷിംഗ്. പരമ്പരാഗതമായി, ഇത് പല തരത്തിലുള്ള പുസ്തകങ്ങൾ, പത്രങ്ങൾ, മാസികകൾ തുടങ്ങിയ അച്ചടി പ്രസിദ്ധീകരണങ്ങളാണ്. ഇന്റർനെറ്റിന്റെ വരവോടെ ‍ഡി‍ജിറ്റൽ  പബ്ലിഷിംഗും വ്യാപക പ്രചാരം നേടി. ഇ-ബുക്കുകൾ, ഡിജിറ്റൽ മാഗസിനുകൾ, വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ, സംഗീതം, വീഡിയോ ഗെയിം തുടങ്ങിയവ ഡി‍ജിറ്റൽ  പബ്ലിഷിം​ഗിൽ ഉൾപ്പെടുന്നു. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 09-07-2024

ലേഖനം നമ്പർ: 1447

sitelisthead