ടെലിവിഷനും റേഡിയോയുമുൾപ്പെടുന്നതാണ് കേരളത്തിലെ ബ്രോഡ്കാസ്റ്റിം​ഗ് മാധ്യമങ്ങൾ‌. ഒരേ സമയം ഒരുപാട് പേരിലേക്ക് എത്തുന്ന മാധ്യമങ്ങൾ എന്ന നിലയിൽ വൻ പ്രചാരം ലഭിച്ചവയാണിവ.


റേഡിയോ 

കേരളത്തിലുടനീളമുള്ള പ്രേക്ഷകരിലേക്ക് വൈവിധ്യമാർന്ന പരിപാടികൾ എത്തിക്കാൻ റേഡിയോ എന്ന മാധ്യമം വഹിച്ച പങ്ക് നിർണ്ണായകമാണ്.  റേഡിയോ, ആശയവിനിമയത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആശയവിനിമയ രം​ഗത്തെ ഏറ്റവും പ്രചാരമുള്ളതും പഴക്കമുള്ളതുമായ മാർ​​ഗങ്ങളിലൊന്നാണിത്. കൊളോണിയൽ ഭരണകാലത്ത്, തിരുവിതാംകൂർ സംസ്ഥാനം കേരളത്തിൽ ആദ്യത്തെ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചു. 'ട്രാവൻകൂർ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷൻ' എന്ന് അറിയപ്പെട്ട ഈ സ്റ്റേഷൻ 1943 മാർച്ച് 12-ന് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് ഇത്  ആകാശവാണിയുമായി ലയിച്ചു. ഇന്ന് കേരളത്തിൽ ആകാശവാണി സ്റ്റേഷനുകൾക്ക് പുറമേ നിരവധി സ്വകാര്യ എഫ്.എം. ചാനലുകളും പ്രവർത്തിക്കുന്നുണ്ട്.

ടെലിവിഷൻ

ഇരുപതാം നൂറ്റാണ്ടിൽ ലോകമെങ്ങും പ്രചാരം നേടിയ ജനപ്രിയ മാധ്യമമാണ് ടെലിവിഷൻ. ദൃശ്യശ്രവ്യമാധ്യമം എന്ന നിലയിൽ അനന്യമായ സ്ഥാനം ടെലിവിഷൻ നേടി. കേരളത്തിലും ടെലിവിഷന്റെ സ്വാധീനം ശക്തമായിരുന്നതായി കാണാം. ഇന്ത്യയുടെ ദേശീയ ബ്രോഡ്കാസ്റ്ററായ ദൂരദർശന്റെ മലയാളം ചാനലാണ് ഡിഡി മലയാളം. ഡിഡി4 എന്നറിയപ്പെട്ടിരുന്ന ഈ ചാനൽ 1995-ന് ശേഷം ഡിഡി മലയാളം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ദൂരദർശൻ നടത്തുന്ന 11 പ്രാദേശിക ഭാഷാ ചാനലുകളിൽ ഒന്നാണിത്. തിരുവനന്തപുരത്തെ കുടപ്പനക്കുന്നിലാണ്‌ ഡിഡി മലയാളത്തിന്റെ ആസ്ഥാനം. ദൂരദർശന് ശേഷം നിരവധി സ്വകാര്യ ചാനലുകളും വൈവിധ്യമാർന്ന പരിപാടികളും അവതരിക്കപ്പെട്ടു. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2024

ലേഖനം നമ്പർ: 1444

sitelisthead