ഓൺലൈൻ വാർത്താ പോർട്ടലുകൾ
തൽക്ഷണ വാർത്തകളും വിവരങ്ങളും ലഭ്യമാക്കുന്ന സംവിധാനമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ. ഇൻ്റർനെറ്റ് സാർവത്രികമായതോടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. വിവിധ വാർത്താ പോർട്ടലുകൾ വഴി ഏറ്റവും വേഗത്തിൽ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാണ്.
സമൂഹമാധ്യമങ്ങൾ
വിവരസാങ്കേതികതാവിദ്യ ഉപയോഗിച്ചു കൊണ്ട് ജനങ്ങൾക്ക് ആശയങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ പങ്കുവയ്ക്കാനും കൈമാറാനും സഹായിക്കുന്ന മാധ്യമങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ അഥവാ സോഷ്യൽ മീഡിയ (Social media). ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങി അനവധി സമൂഹമാധ്യമങ്ങൾ നിലവിലുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 10-07-2024
ലേഖനം നമ്പർ: 1445