സമൂഹത്തിലെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുകയും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുകയും ചെയ്യുന്ന മാധ്യമങ്ങളാണ് കമ്മ്യൂണിറ്റി മീഡിയ. ഇവയിൽ കമ്മ്യൂണിറ്റി റേഡിയോ ഏറെ പ്രസിദ്ധമാണ്. കമ്മ്യൂണിറ്റി റേഡിയോയ്‌ക്കായി റേഡിയോ ഫ്രീക്വൻസി സ്പെക്‌ട്രത്തിൽ പ്രത്യേക സെഗ്‌മെൻ്റുകളുണ്ട്. ഇവ പ്രാദേശിക ഉള്ളടക്കമുള്ള കുറഞ്ഞ പവർ റേഡിയോ സ്റ്റേഷനുകളാണ്. കമ്മ്യൂണിറ്റി മീഡിയയിലൂടെ ആക്സസിബിലിറ്റിയും സുസ്ഥിരതയും സുതാര്യതയും ഉറപ്പാക്കുകയും പ്രാദേശിക സമൂഹങ്ങളുടെ ഇടപഴകലിനും വികാസത്തിനും വഴിവെയ്ക്കുന്നു. റേഡിയോ മാറ്റൊലി, റേഡിയോ ബെൻസിഗർ, റേഡിയോ മീഡിയ വില്ലേജ്, റേഡിയോ നെയ്തൽ, റേഡിയോ മംഗളം തുടങ്ങിയ ധാരാളം കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ കേരളത്തിലുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 09-07-2024
ലേഖനം നമ്പർ: 1448