നിലവാരമുള്ള ചലച്ചിത്രങ്ങൾക്കും കഴിവുള്ള കലാകാരന്മാർക്കും പേരുകേട്ടതാണ് മലയാള ചലച്ചിത്ര വ്യവസായം (മോളിവുഡ്). മലയാള ചലച്ചിത്ര നിർമ്മാണം സജീവമായി ആരംഭിച്ചത് 20-ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ആണ്. 1947-ന് മുമ്പ് രണ്ട് നിശബ്ദ ചിത്രങ്ങളും മൂന്ന് മലയാളം ഭാഷാ ചിത്രങ്ങളും മാത്രമാണ് മലയാള ഭാഷയിൽ നിർമ്മിച്ചത്. 1928-ൽ നിർമാണം ആരംഭിച്ച വിഗതകുമാരൻ, 1930 ഒക്ടോബർ 23-ന് തിരുവനന്തപുരത്തെ ക്യാപിറ്റോൾ തിയേറ്ററിൽ പ്രീമിയർ ചെയ്തു. ഇന്ന് നിലവാരമുള്ള സാങ്കേതിക വെെദഗ്ധ്യത്താലും കലാമൂല്യമുള്ള സിനിമകളാലും മലയാള സിനിമ ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്.
ഫിലിം ഫെസ്റ്റിവലുകൾ
ആഗോളതലത്തിൽ പ്രസിദ്ധിയാർജിച്ച കേരളത്തിന്റെ അഭിമാനമായ ഫെസ്റ്റിവലാണ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK). എല്ലാ വർഷവും ഡിസംബറിൽ നടത്തിവരാറുള്ള ഐഎഫ്എഫ്കെ കേരള സർക്കാരിൻ്റെ സാംസ്കാരികകാര്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് സംഘടിപ്പിക്കുന്നത്. ലോകത്തെ പ്രമുഖ സിനിമ പ്രവർത്തകർ അതിഥികളായും കേരളത്തിലെ സിനിമ പ്രേമികൾ മുഴുവൻ ആസ്വദിക്കാനെത്തുന്നതുമായ മുൻനിര സാംസ്കാരിക സമ്മേളനങ്ങളിലൊന്നാണിത്. ഐഎഫ്എഫ്കെയ്ക്ക് പുറമേ കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഹാപ്പിസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള, ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IDSFFK) എന്നിങ്ങനെ പ്രധാനപ്പെട്ട നിരവധി ചലച്ചിത്ര മേളകൾ കേരളത്തിന് സ്വന്തമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2024
ലേഖനം നമ്പർ: 1446