പത്രങ്ങള്‍
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണ് പത്രങ്ങൾക്കുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലം മുതൽ പത്രങ്ങളുടെ പ്രസക്തി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ദൈനംദിന വാർത്തകളും വിവരങ്ങളും പങ്കുവയ്ക്കുന്നതിലുപരി കേരളത്തിലെ ജനജീവിതത്തിൽ നിർണ്ണായക ഇടപെടലുകൾ പത്രങ്ങൾ നടത്തുന്നുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിലും പ്രസക്തി നഷ്ടപ്പെടാതെ തുടരുന്നതാണ് മലയാള പത്രങ്ങളുടെ ശക്തി.
മാസികകളും ആനുകാലികങ്ങളും
വാർത്ത, വിനോദം, സാഹിത്യം, അക്കാദമിക് ഗവേഷണ താൽപ്പര്യങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ കേരളത്തിൽ നിന്നും വൈവിധ്യമാർന്ന ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നു. ആഴ്ചയിലോ മാസത്തിലോ തുടങ്ങി പല ആവൃത്തികളിലുമായി അവ പ്രസിദ്ധീകരിച്ച് വരുന്നു. കേരള സർക്കാരിന്റെ പ്രസിദ്ധീകരണങ്ങളാണ്
കേരളം കാളിങ്, ജനപഥം എന്നിവ. ലിങ്ക്: https://www.prd.kerala.gov.in/publications
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-07-2024
ലേഖനം നമ്പർ: 1443