ശ്രീ. എ. പി. അനിൽകുമാർ


വകുപ്പുകൾ: ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ്, ലാൻഡ് റിഫോംസ് 

നിയമസഭാ മണ്ഡലം: വണ്ടൂർ

1965 മാർച്ച് 15-ന് മലപ്പുറത്ത് ജനിച്ചു. എ.പി. ബാലന്റെയും കെ.സി. ദേവകിയുടെയും മകനാണ്. വണ്ടൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി. പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം. ഭാര്യ പ്രസീജ പി. അർജ്ജുൻ, അമൽ എന്നിവർ മക്കളാണ്. വായനയും യാത്രയും പ്രധാന താൽപര്യങ്ങളാണ്. ഫുട്ബോൾ ഇഷ്ട വിനോദമാണ്.

രാഷ്ട്രീയവും പൊതുജീവിതവും

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് എ.പി. അനിൽകുമാർ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. 1976-ൽ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായും 1982-ൽ താലൂക്ക് പ്രസിഡന്റായും പ്രവർത്തിച്ചു. 1984-ൽ കെ.എസ്.യു. മലപ്പുറം ജില്ലാ സെക്രട്ടറിയായും പി.ടി.എം. കോളേജ് യൂണിയൻ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. 

2001-ൽ വണ്ടൂർ നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ 2006 വരെ ശ്രീ. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പട്ടികജാതി വികസനം, പട്ടികവർഗ്ഗ വികസനം, പിന്നാക്ക വിഭാഗ ക്ഷേമം, യുവജനക്ഷേമം, സാംസ്കാരികം, മ്യൂസിയം, കാഴ്ചബംഗ്ലാവ്, പുരാവസ്തു എന്നീ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

2006 മുതൽ 2011 വരെ പന്ത്രണ്ടാം കേരള നിയമസഭയിൽ വണ്ടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടർന്ന് പതിമൂന്നാം കേരള നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ശ്രീ. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പട്ടികജാതി വികസനം, പിന്നാക്ക വിഭാഗ ക്ഷേമം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചു.

പതിനാലാം, പതിനഞ്ചാം കേരള നിയമസഭകളിലും വണ്ടൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. പതിനാറാം കേരള നിയമസഭയിലേക്ക് വണ്ടൂർ മണ്ഡലത്തിൽ നിന്ന് 47,939 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിലവിൽ കേരള സർക്കാരിന്റെ റവന്യൂ വകുപ്പ് മന്ത്രിയായി പ്രവർത്തിക്കുന്നു. നിലവിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC) യുടെ വർക്കിംഗ് പ്രസിഡന്റുമാണ്.

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ്  റസിഡൻസ്  സ്ഥിര വിലാസം

റൂം നമ്പർ: 397, ഒന്നാം നില,
മെയിൻ ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് 
തിരുവനന്തപുരം – 695001
ടെലിഫോൺ:
0471 -2333833, 2331685
മൊബൈൽ:9447115677

ഇമെയിൽ: min.rev@kerala.gov.in

കാവേരി നമ്പർ 6, കാന്റോൺമെന്റ് ഹൗസിന്റെ കിഴക്കുഭാഗം, തിരുവനന്തപുരം
ഫോൺ: 0471-231053 

 


മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ 

തസ്തിക  പേര്  ഓഫീസ്  മൊബൈൽ 
പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. ജയശ്രീ 0471-2518488 9446966980, 9497711648
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. സി. രവി 0471 2518670 9495224461
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ജി. ശ്രീകുമാർ 0471 251 8134 9447203930
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  ശ്രീ. അബ്ദുൽ അസീസ് ചീരാന്തൊടി 0471 2518980 9745503696
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. അരുൺ ബാബു 0471 2518294 9995531555
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീമതി ഷാൽബി ബെൻ യാസ്മിൻ ടി.കെ 0471 2517189 9895415637
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. പി.സി. സാബു 0471 2517189 9447314009
അഡീഷണൽ പി.എ ശ്രീ. പി.കെ. ഹരിദാസൻ 0471 2518752 9447888191
അഡീഷണൽ പി.എ ശ്രീ. അനിൽകുമാർ ടി. 0471 2518180 9847307692
അഡീഷണൽ പിഎ ശ്രീ. ജയപ്രകാശ് കെ. 0471 2518560 9446830389
അഡീഷണൽ പിഎ ശ്രീ. ജിജു തോമസ്   9496454714
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ശ്രീ. അജിത്കുമാർ ഡി.ജെ 0471 2518338 9446145145
അസിസ്റ്റന്റ് ശ്രീ. ജയേഷ് 0471 251 8752 9496362977
ക്ലാർക്ക് ശ്രീ. ശരത് എസ്.ആർ.   7907632496
ഡ്രൈവർ ശ്രീ. പ്രമേഷ് എ.പി.    
ഡ്രൈവർ ശ്രീ. അഹമ്മദ് പി.    

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 04-07-2026

ലേഖനം നമ്പർ: 2009

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo