വിനോദ സഞ്ചാരികൾക്കായി വനംവകുപ്പിന്റെ നേതൃത്വത്തിൽ തേക്കടിയിൽനിന്ന് ഗവിയിലേക്ക്  പുതുവർഷത്തിൽ ബസ് സർവീസ് ആരംഭിച്ചു.  കാടിനെ പ്രണയിക്കുന്ന കാടിന്റെ കുളിരണിഞ്ഞ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ്  പാക്കേജ് സജ്ജമാക്കിയിരിക്കുന്നത്. 

രാവിലെ 6.30-ന് തേക്കടി പാർക്കിങ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് ഗവിയിലെത്തി മടങ്ങുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. സ്വദേശീയരായിട്ടുള്ള ടൂറിസ്റ്റുകൾക്ക് 45 രൂപയും വിദേശികൾക്ക് 500 രൂപയുമാണ് പ്രവേശന ഫീസ്. പ്രഭാതഭക്ഷണം ഉൾപ്പെടെ 1000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് 12.30-ന് തേക്കടിയിൽ മടങ്ങിയെത്തും.

ബോട്ടിങ്, പ്രകൃതി നടത്തം, ഗ്രീൻ വാക്ക്, ജങ്കിൾ സ്‌കൗട്ട്, ബാംബൂ റാഫ്റ്റിങ്, ബോർഡർ ഹൈക്കിങ്, ട്രൈബൽ ഹെറിറ്റേജ്/ ഗോത്ര കലാരൂപങ്ങൾ 
തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 32 പേർക്ക് സഞ്ചരിക്കാവുന്ന ബസാണ് സർവീസിന് ഒരുക്കിയിരിക്കുന്നത്. നിലവിൽ നേരിട്ടാണ് പാക്കേജ് ബുക്കിങ് നടത്തുന്നത്. വൈകാതെ ബുക്കിങ് ഓൺലൈൻ സംവിധാനത്തിലേക്ക് മറ്റും.  കുടുതൽ വിവരങ്ങൾക്ക്  periyartigerreserve.org , 04869-224571, 8547603066.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-09 16:43:55

ലേഖനം നമ്പർ: 1259

sitelisthead