സംസ്ഥാന സർക്കാരിന്റെ 3-ാം 100 ദിന പരിപാടിയുടെ ഭാഗമായി, സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ധീരം. സ്ത്രീകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതോടൊപ്പം സംരംഭ മാതൃകയിൽ കരാട്ടെ പരിശീലന ഗ്രൂപ്പുകൾ രൂപീകരിച്ചു കൊണ്ട് വനിതകൾക്ക് ഉപജീവന മാർഗമൊരുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

പദ്ധതിയുടെ ആദ്യഘട്ടമായി ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 2 പേർ വീതം മാസ്റ്റർ പരിശീലനം പൂർത്തിയാക്കി.  25 ദിവസം കൊണ്ട് 200 മണിക്കൂർ പരിശീലനമാണ് ഇവർക്ക് ലഭ്യമാക്കിയത്. കരാട്ടെയ്ക്കൊപ്പം ജിം പരിശീലനവും ഇവർ നേടി.

ഏപ്രിൽ 3-ാം വാരം 2-ാം ഘട്ട പരിശീലനത്തിന് തുടക്കമാവും. ഇതിന്റെ ഭാഗമായി മാസ്റ്റർ പരിശീലകർ മുഖേന ഓരോ ജില്ലയിലും 30 വനിതകൾക്ക് വീതം ആകെ 420 പേർക്ക് കരാട്ടെയിൽ പരിശീലനം ലഭ്യമാക്കും. ഇപ്രകാരം ജില്ലാതലത്തിൽ പരിശീലനം നേടിയ വനിതകളെ ഉൾപ്പെടുത്തി സംരംഭ മാതൃകയിൽ കരാട്ടെ പരിശീലന ഗ്രൂപ്പുകൾ ആരംഭിക്കുന്നതാണ് പദ്ധതിയുടെ 3-ാം ഘട്ടം. ഇവർ മുഖേന സ്‌കൂൾ, കോളജ്, റസിഡന്റ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കരാട്ടെയിൽ പരിശീലനം നൽകുന്നതിനും ലക്ഷ്യമിടുന്നു. ജില്ലാതലത്തിൽ മാസ്റ്റർ പരിശീലകർക്ക് 10,000 രൂപ ഓണറേറിയം നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-05 11:46:55

ലേഖനം നമ്പർ: 1003

sitelisthead