ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (ABPMJAY-KASP) തുടങ്ങിയവ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്ഥിരം സംവിധാനമാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പ്രവർത്തിക്കുന്നത്.


ലക്ഷ്യങ്ങൾ

▪️ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആരോഗ്യ ഇൻഷുറൻസ് സേവനങ്ങള്‍ക്ക് അർഹതയുള്ള എല്ലാ കുടുംബാങ്ങങ്ങള്‍ക്കും സമഗ്രാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക

▪️ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കുക

▪️ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും അതിനുവേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക

▪️ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് സാമ്പത്തിക സാങ്കേതിക സഹായം നല്‍കുക

▪️ ആയുഷ്മാന്‍ ഭാരത്- പി എം ജെ എ വൈ- കാസ്പ് പരിധിയില്‍ വരാത്ത അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക

▪️ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴില്‍ വരുന്ന വിവിധ അനുബന്ധ വകുപ്പുകള്‍/ഏജന്‍സികള്‍/സാമ്പത്തിക സഹായ സ്ഥാപനങ്ങള്‍/NGOകള്‍ തുടങ്ങിയവയെ കൂട്ടിയോജിപ്പിച്ച് പ്രവർത്തിക്കുക

കൂടുതൽ അറിയാൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 24-04-2024

ലേഖനം നമ്പർ: 1389

sitelisthead