ആരോഗ്യ വിദ്യാഭ്യാസം
സംസ്ഥാനത്തിന്റെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മെഡിക്കൽ, പാരാമെഡിക്കൽ ഉദ്യോഗസ്ഥരെ വികസിപ്പിക്കുന്നതിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉള്ള പ്രധാന റഫറൽ കേന്ദ്രങ്ങളായ സുസജ്ജമായ അധ്യാപന സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും വകുപ്പിന് പങ്കുണ്ട്. കൂടുതൽ അറിയാം www.dme.kerala.gov.in
കേരള യൂണിവേഴ്സിറ്റി ഓഫ്ഹെല്‍ത്ത് ആന്റ് അലൈഡ് സയന്‍സസ് (കെ.യു.എച്ച്.എസ്.)
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്ത്ത് ആന്റ്അലൈഡ് സയൻസസ് ആക്ട് 2010 പ്രകാരം സ്ഥാപിതമായ ഈ സര്‍വകലാശാല കൃത്യവും ചിട്ടയുള്ളതുമായ വിദ്യാഭ്യാസരീതി ഉറപ്പുവരുത്താനും ആധുനികവൈദ്യശാസ്ത്രം, ഹോമിയോ, ഭാരതീയ ചികിത്സാരീതി തുടങ്ങി എല്ലാ മെഡിക്കൽസമ്പ്രദായങ്ങളിലും പരിശീലന ഗവേഷണപരിപാടികൾ നടത്താനും ഉദ്ദേശിച്ചുള്ളതാണ്. 2010-11 അധ്യയന വർഷത്തിലാണ് സർവകലാശാലയിൽ അദ്ധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മെഡിക്കൽ കോളേജുകൾ
ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം
ഗവൺമെന്റ് മെഡിക്കൽ കോളേജ്, തൃശ്ശൂർ
ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോട്ടയം
ഗവൺമെന്റ് മെഡിക്കൽ കോളേജ്, ആലപ്പുഴ
ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഇടുക്കി
ദേശീയ ആയുഷ് മിഷന്‍
ദേശീയ ആയുഷ് മിഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ആയുഷ് വകുപ്പ് (ആയുർവ്വേദ, യോഗ, പ്രകൃതിചികിത്സ, സിദ്ധ, യുനാനി, ഹോമിയോപ്പതി) ദേശീയതലത്തില്‍ ആയുഷ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ചെലവ് കുറഞ്ഞ രീതിയില്‍ ആയുഷ്സേവനങ്ങള്‍, വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തല്‍, ആയുര്‍വേദ സിദ്ധയുനാനി-ഹോമിയോ മരുന്നുകളുടെ ഗുണനിലവാരം നിയന്ത്രിക്കല്‍, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകളില്‍ ആയുഷ് സംവിധാനം ശക്തിപ്പെടുത്തുകയാണ് ദേശീയ ആയുഷ് മിഷന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ 60:40 എന്ന അനുപാതത്തില്‍ പദ്ധതി വിഹിതം വകയിരുത്തും. ഓഗസ്റ്റ് 08, 2015 ന് സംസ്ഥാനത്ത് കേരള സർക്കാർ ആയുഷ് വകുപ്പ് ആരംഭിച്ചു. കൂടുതൽ അറിയാം https://namayush.gov.in/content/kerala
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 22-03-2023
ലേഖനം നമ്പർ: 992