ഗാർഹിക പീഡനം

ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം നിയമിക്കപ്പെട്ട ഡിസ്ട്രിക്ട് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ പേരും മേല്‍വിലാസവും

 

നമ്പര്‍ പേര് തസ്തിക മേല്‍വിലാസം
1   ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I (ഇൻ- ചാർജ്) ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I (ഇൻ- പൂജപ്പുര
തിരുവനന്തപുരം, കേരളം
ഫോൺ: 0471-2342786ചാർജ്)
2    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ്. II സിവിൽ സ്റ്റേഷൻ,
കൊല്ലം, കേരളം
ഫോൺ: 0474-24794029
3    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I  മിനി സിവിൽ സ്റ്റേഷൻ,
പത്തനംതിട്ട, കേരളം
ഫോൺ: 0468-2325242
4    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I  കോർട്ട് ബിൽഡിംഗ്,
ആലപ്പുഴ, കേരളം
ഫോൺ: 0477-2238450
5    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I  T.B. റോഡ്,
സൗത്ത് പിഒ, കോട്ടയം, കേരളം
ഫോൺ: 0481-2300548
6    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I (ഇൻ- ചാർജ്) മിനി സിവിൽ സ്റ്റേഷൻ,
തൊടുപുഴ പി.ഒ, ഇടുക്കി, കേരള
ഫോൺ: 0486-2220126
7    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I (ഇൻ- ചാർജ്) കോർപ്പറേഷൻ ഷോപ്പിംഗ് കോപ്ളക്സ്,
ഹൈക്കോടതിയുടെ കിഴക്ക്, എറണാകുളം, കേരളം
ഫോൺ: 0484-2396649
8    ജില്ലാ പ്രൊബേഷൻ ഓഫീസർ I  സിവിൽ സ്റ്റേഷൻ,
തൃശ്ശൂർ, കേരളം
ഫോൺ: 0487-2363999
9    ജില്ലാ പ്രൊബേഷൻ ഓഫീസർ I  സിവിൽ സ്റ്റേഷൻ,
പാലക്കാട്, കേരളം
ഫോൺ: 0491-2505275
10    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I (ഇൻ- ചാർജ്) കോർട്ട് ബിൽഡിംഗ്, മഞ്ചേരി, മലപ്പുറം, കേരളം
ഫോൺ: 0483-2777494
11    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I  സിവിൽ സ്റ്റേഷൻ,
കോഴിക്കോട്, കേരളം
ഫോൺ: 0495-2373575
12    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I  കൽപ്പറ്റ,
വയനാട്, കേരളം
ഫോൺ: 0493-6207157
13    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I (ഇൻ- ചാർജ്) തലശ്ശേരി,
കണ്ണൂർ, കേരളം
ഫോൺ: 0490-2344433
14    ജില്ലാ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് I  സിവിൽ സ്റ്റേഷൻ , വിദ്യാ നഗർ പി ഒ, കാസർഗോഡ് , കേരള
ഫോൺ: 0499-4255366

നിയമത്തിന്‍റെ പ്രത്യേകതകൾ

ഗാർഹിക പീഡനത്തിൻറെ നിർവചനം - ശാരീരികവും ലൈംഗികവും വൈകാരികവും സാമ്പത്തികവുമായ ദുരുപയോഗം ഉപദ്രവകരമായോ, ജീവൻ, സുരക്ഷാ, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഭീഷണിയാവുകയോ അതുമൂലം ഇരയ്ക്ക് ശാരീരികമായോ മാനസികമായോ ഭീഷണി നേരിടേണ്ടി വരുന്ന അവസ്ഥ.

കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ സ്ത്രീകൾക്കുള്ള ഗാർഹിക പീഡന സംരക്ഷണ നിയമം 2005-ന്റെ 11-ാം വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവ താഴെ പറയുന്നു.

    ടി.വി, റേഡിയോ, അച്ചടി മാധ്യമം തുടങ്ങിയ പൊതുമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടത്തുന്നതിന്

    പോലീസ് ഉദ്യോഗസ്ഥരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നവർ നിയമത്തിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സുകളും പരിശീലനവും നൽകുക.

    ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും വകുപ്പും തമ്മിൽ ഫലപ്രദമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക

    വിവിധ സേവന ഏജൻസികൾ സംബന്ധിച്ച പ്രോട്ടോക്കോൾ പ്രസിദ്ധീകരിക്കൽ.

ആർക്കെല്ലാം എതിരെ പരാതിപ്പെടാം?

പീഡനത്തിനിരയായ സ്ത്രീയുമായി ബന്ധപ്പെട്ട ഏതെങ്കിലും മുതിർന്ന പുരുഷൻ അല്ലെങ്കിൽ അയാളുടെ ബന്ധു (സ്‌ത്രീയും ആകാം), ഉദാഹരണത്തിന് ഭർത്താവ് അല്ലെങ്കിൽ പുരുഷ പങ്കാളി അല്ലെങ്കിൽ അമ്മായിയമ്മ.

ആരോടാണ് പരാതിപ്പെടേണ്ടത്?

    പ്രൊട്ടക്ഷൻ ഓഫീസർ

    പോലീസ് ഉദ്യോഗസ്ഥൻ

    സേവനദാതാവ്

    ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്

എങ്ങനെ പരാതിപ്പെടാം?

    പ്രൊട്ടക്ഷൻ ഓഫീസർ / സേവന ദാതാക്കളോട് ടെലിഫോണിലൂടെ പരാതിപ്പെടാം

    പ്രൊട്ടക്ഷൻ ഓഫീസർ, പൊലീസ് ഓഫീസർ, സർവീസ് പ്രൊവൈഡർ, മജിസ്ട്രേറ്റ് എന്നിവർക്ക് പരാതി എഴുതി നൽകാവുന്നതാണ്.

നിങ്ങൾക്ക് എപ്പോഴൊക്കെ പരാതിപ്പെടാം?

    ഗാർഹിക പീഡനം ഉണ്ടായെങ്കിൽ

    ഗാർഹിക പീഡനം തുടരുന്നെങ്കിൽ

    ഗാർഹിക പീഡനം നടക്കാൻ സാധ്യതയുണ്ടെങ്കിൽ

പീഡനം/ അക്രമം സംബന്ധിച്ച അറിവ് ഉള്ള ആർക്കും പരാതി / വിവരങ്ങൾ നൽകാവുന്നതാണ്.

ഒരു സ്ത്രീക്ക് മാത്രമേ ഈ നിയമം അനുസരിച്ച് ഗാർഹിക പീഡന പരാതി ഫയൽ ചെയ്യാൻ കഴിയൂ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 03-01-2022

ലേഖനം നമ്പർ: 290

sitelisthead