ഉപഭോക്തൃ തർക്ക പരിഹാരം

സ്റ്റേറ്റ് കൺസ്യൂമർ ഹെൽപ്പ് ലൈൻ - 1800-425-1550 (ടോൾ ഫ്രീ ടെലിഫോൺ നമ്പർ)

സംസ്ഥാന കൺസ്യൂമർ ഹെൽപ് ലൈനിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന്, സന്ദർശിക്കുക: consumeraffairs.kerala.gov.in

1986-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം 1990-ൽ കേരള സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. അതോടൊപ്പം എല്ലാ ജില്ലയിലും ഒരു ജില്ലാ ഫോറം വീതവും സംസ്ഥാനത്തുടനീളം പ്രവർത്തനം ആരംഭിച്ചു.

ജില്ലാ ഫോറം

ജില്ലാ ഫോറം പ്രവർത്തിക്കുന്ന ഓഫീസായിരിക്കും അതത് ജില്ലയുടെ ആസ്ഥാന ഓഫീസ്. ജില്ലാ ഫോറത്തിൽ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ജില്ലാ ജഡ്ജിന് തുല്യമായ പദവിയുള്ള ആളായിരിക്കും പ്രസിഡന്‍റ്, വിദ്യാഭ്യാസം, വ്യാപാരം, വാണിജ്യം എന്നീ മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ച രണ്ട് അംഗങ്ങളായിരിക്കും (ഒന്ന് വനിതാ അംഗമായിരിക്കും) ഉണ്ടാകുക. ഫോറത്തിന്റെ കാലാവധി അഞ്ച് വർഷവും, അംഗങ്ങൾക്ക് പുനഃ നിയമനത്തിന് യോഗ്യത ഉണ്ടായിരിക്കുന്നതുമല്ല.സേവനങ്ങളുടെ നഷ്ടം, നഷ്ടപരിഹാരം തുടങ്ങിയവ 5 ലക്ഷം രൂപയിൽ താഴെയുള്ള കേസുകളായിരിക്കും ജില്ലാ ഫോറത്തിന് കീഴിൽ വരുന്നത്.

മേഖലാതല ഉദ്യോഗസ്ഥരുടെ വിലാസം

ഉപഭോക്തൃതർക്ക പരിഹാര ഏജൻസി   വിലാസം  ഫോൺ നമ്പർ     ഇമെയിൽ-ഐഡി
 
കേരള സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ശിശുവിഹാർ ലേയ്ൻ
വഴുതയ്ക്കാട്,
ശാസ്തമംഗലം പി. ഒ.
തിരുവനന്തപുരം - 695010

 
0471-2725157
 
ker-sforum@nic.in
cdrckerala@gmail.com
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം,
തിരുവനന്തപുരം
ശിശുവിഹാർ ലെയ്ൻ,
ശാസ്തമംഗലം.പി. ഒ.
പരിഹാര ഫോറം, ഫോൺ 
0471-2721069  confo-tv-kl@nic.in
cdrftvm@gmail.com
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം,
കൊല്ലം 
സിവിൽ സ്റ്റേഷൻ, കൊല്ലം - 691013   0474-2795063  confo-kl-kl@nic.in
cdrfkollam@yahoo.com
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം,
പത്തനംതിട്ട 
12/2956 (2), ഡോക്‌ടേഴ്‌സ് ലെയ്ൻ,
പത്തനംതിട്ട - 689645 
0468-2223699  confo-pt-kl@nic.in
cdrfpta03@gmail.com
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം,
ആലപ്പുഴ
പഴവീട്. പി.ഒ.,
ആലപ്പുഴ - 688009 
0477-2269748  confo-al-kl@nic.in
cdrfalp@gmail.com
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം,
കോട്ടയം
സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ്.പോ.
കോട്ടയം - 686002 
0481-2565118  confo-kt-kl@nic.in
cdrfktm@gmail.com
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം,
ഇടുക്കി
പൈനാവ് പി.ഒ., ഇടുക്കി-685603   0486-2232552  confo-id-kl@nic.in
idcdrf@gmail.com
ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം, എറണാകുളം  കത്രികടവ്, കലൂർ,
കൊച്ചി - 682017
0486-2403316  confo-er-kl@nic.in
cdrfekm@gmail.com
ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം, തൃശൂർ  അയ്യന്തോൾ, തൃശൂർ - 680003  0487-2361100  confo-ts-kl@nic.in
cdrftsr@gmail.com
ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം, പാലക്കാട്
 
ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപം
പാലക്കാട് - 678001
0491-2505782  confo-pl-kl@nic.in
cdrfpalakkad@bsnl.in
ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം, മലപ്പുറം
 
ബി 2 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ,
മലപ്പുറം - 676505
0483-2734802  confo-ma-kl@nic.in
cdrfmlp@gmail.com
ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം, കോഴിക്കോട് രണ്ടാം നില, ബി-ബ്ലോക്ക്, സിവിൽ സ്റ്റേഷൻ കോഴിക്കോട് - 673020 0495-2370455  confo-kz-kl@nic.in
cdrfkozhikode@gmail.com
ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം, വയനാട് സിവിൽ സ്റ്റേഷൻ, കൽപ്പറ്റ,
വയനാട് - 673122
0493-6202755  confo-wa-kl@nic.in
cdrfwayanad@gmail.com
ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം, കണ്ണൂർ എ.കെ.ജി ആശുപത്രിയ്ക്ക് സമീപം,
കൗസല്യ കോംപ്ലക്സ്, തലാപ്,
കണ്ണൂർ - 670002
0497-2706632  confo-kn-kl@nic.in
cdrfkannur@gmail.com
ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം, കാസർകോട് സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്,
വിദ്യാനഗർ. പി.ഒ.,
കാസർഗോഡ് - 671123
0499-4256845  confo-ks-kl@nic.in
cdrfkasaragod@gmail.com

സംസ്ഥാന കമ്മീഷന്റെ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു. സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ഹൈക്കോടതി ജഡ്ജിയ്ക്ക് തുല്യമായ പദവിയിലുള്ള ആളായിരിക്കും. മറ്റ് രണ്ട് അംഗങ്ങൾ സാമ്പത്തികകാര്യം, നിയമം, വാണിജ്യം, അകൗണ്ടൻസി, വ്യവസായം, പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ കഴിവ് തെളിയിച്ചതും പ്രവൃത്തി പരിചയവും ഉള്ള വ്യക്തികളുമായിരിക്കും. ഒരു അംഗം ഒരു സ്ത്രീയായിരിക്കണം.

പരാതികൾ കേൾക്കാൻ സംസ്ഥാന കമ്മീഷന് അപ്പീൽ അധികാരപരിധിയുണ്ട്. പരാതിയിന്മേലുള്ള നഷ്ടപരിഹാര പരിധി 5 ലക്ഷം - 10 ലക്ഷം വരെയാണ്. കമ്മീഷൻ ജില്ലാ ഫോറത്തിന്റെ ഉത്തരവിനെതിരെയുള്ള അപ്പീൽ കേൾക്കുന്നതിന് അധികാരപ്പെട്ടിരിക്കുന്നു.

പരിപാടികൾ

സന്നദ്ധ ഉപഭോക്ത്യ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാനതല അവാർഡുകൾ എല്ലാ വർഷവും വിതരണം ചെയ്യുക. സംസ്ഥാനതല അവാർഡുകളിൽ ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയുമാണ്. എല്ലാ വർഷവും മാർച്ച് 15 ലോക ഉപഭോക്തൃ ദിനമായി ആചരിക്കുന്നു.

വകുപ്പിൻറെ പരിധിയിൽപ്പെടുന്ന ഓർഡിനൻസ്, നിയമനിർമ്മാണം എന്നിവ.

a. ഉപഭോക്തൃ സംരക്ഷണ നിയമം, 1986.

b. കേരള കൺസ്യൂമർ പ്രൊട്ടക്ഷൻ റൂൾസ് 1998.

നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ

(ഉപഭോക്തൃ കാര്യ വകുപ്പ്, ഭാരത സർക്കാർ)

ടോൾ ഫ്രീ നമ്പർ 1800-11-4000

ടോൾ നമ്പർ 011-23708391 (5 ലൈൻ) (സാധാരണ കോൾ നിരക്ക് ബാധകം)

SMS നമ്പർ 8130009809 (24 Hrs)

വെബ്‌സൈറ്റ്: https://consumerhelpline.gov.in/

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 03-01-2022

ലേഖനം നമ്പർ: 287

sitelisthead