മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

‘ഓരോ ഫയലും ഒരു ജീവിതത്തെ പ്രതിനിധീകരിക്കുന്നുവെന്ന' തിരിച്ചറിവാണ് ജീവനക്കാരെ സാധാരണക്കാരോട് സഹാനുഭൂതിയോടെ പെരുമാറാനും കാര്യക്ഷമതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും ഭരണനിര്‍വഹണം നടത്താനും പ്രേരിപ്പിക്കുന്നത്. വികേന്ദ്രീകൃതാസൂത്രണം ശക്തിപ്പെടുത്തുന്നതും പ്രാദേശിക തലത്തില്‍ സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നതും സിവില്‍ സര്‍വീസ് കാര്യക്ഷമമാക്കുവാന്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുന്നതും ഈ ഉള്‍ക്കാഴ്ചയില്‍‍ നിന്നു തന്നെ. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലൂടെ ലഭിക്കുന്ന ഓരോ പരാതിയും കൃത്യമായി രേഖപ്പെടുത്തി കൈപ്പറ്റ് രസീത് നല്‍കുന്നു. ഈ സംവിധാനം കൈകാര്യം ചെയ്യാന്‍ 10,000 ലധികം ഉദ്ദ്യോഗസ്ഥരുടെ സംസ്ഥാന തല ശൃംഖലയുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി സെക്രട്ടറിയേറ്റിലെ സ്ട്രെയിറ്റ് ഫോര്‍വേഡ് കൌണ്ടര്‍ 20 ഒക്ടോബര്‍ 2016 മുതല്‍ പ്രവര്‍ത്തിയ്ക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

പ്രകൃതി ദുരന്തം ബാധിച്ച ജനങ്ങൾക്കും , അപകട മരണത്താൽ പ്രിയപെട്ടവരെ നഷ്ടപെട്ടവർക്കും, ഗുരുതര രോഗം ബാധിച്ചവശതയനുഭവിക്കുന്നവർക്കും അടിയന്തിരാശ്വാസമായി സാമ്പത്തിക സഹായം നൽകുന്നു

കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: cmo.kerala.gov.in 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 15-12-2021

ലേഖനം നമ്പർ: 285

sitelisthead