വെള്ളാർമലയിൽ നിന്നും വെള്ളപ്പൊക്കത്തിന്റെ കഥയുമായി കുട്ടികൾ
ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികൾ വെള്ളപ്പൊക്കത്തിന്റെ കഥയുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ. തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ നാടകാവിഷ്‌കാരം ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിലെ കാണികളുടെ ഹൃദയം തൊട്ടു. വയനാട് ദുരന്തത്തിൽ പൂർണമായി തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് എച്ച് എസ് വിഭാഗത്തിൽ നാടകവുമായി എത്തിയത്.
തൊണ്ണൂറോളം വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട കഥയെ സമകാലിക സംഭവങ്ങളുമായി കൂട്ടി ചേർത്ത് നാടകമായി അവതരിപ്പിക്കുകയായിരുന്നു. ദുരിതകാലത്ത് ഒരുമയോടെ നിന്ന മലയാളികൾക്കുള്ള സമർപ്പണമായി മാറി ഈ നാടകം. കുട്ടികൾ എല്ലാം മറന്നു കലയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്ന ശ്രമങ്ങൾക്കുള്ള മലയാളികളുടെ പിന്തുണയാണ് നാടകത്തിന് കിട്ടിയ വൻ സ്വീകാര്യത.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.