സ്ത്രീ മുന്നേറ്റത്തിന് വേദിയായി സ്കൂൾ കലോത്സവം; പെൺകരുത്തിന്റെ മൂന്നാം ദിനം
സ്ത്രീ ശാക്തീകരണത്തിന്റെ വേദിയാവുകയാണ് 63-ാമത് കേരള സ്കൂൾ കലോത്സവം. സന്നദ്ധ സേവന പ്രവർത്തകർ മുതൽ സ്റ്റേജ് മാനേജർമാർ വരെ കലോത്സവത്തിലെ എല്ലാ മേഖലകളിലും സ്ത്രീകൾ മാത്രമായിരിക്കും മൂന്നാം ദിന പരിപാടികൾ നിയന്ത്രിക്കുക. കേരള പ്രദേശ് സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ) ആണ് ഈ ആശയത്തിന് ചുക്കാൻ പിടിച്ചത്. രണ്ടു വർഷം മുൻപ് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ നിലപാട് മുന്നോട്ടു വയ്ക്കുന്നതിന്റെ ഭാഗമായി പച്ച നിറത്തിലുള്ള വസ്ത്രങ്ങളായിരിക്കും ഇവർ ധരിക്കുക.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.