പുത്തരിക്കണ്ടം മൈതാനത്ത് ഫോട്ടോ പ്രദർശനം: ഭൂതകാലത്തിലേക്ക് ഒരു നേർക്കാഴ്ച

A Glimpse into Sports and Cultural Celebrations, Photo Exhibition at Putharikandam Maithanam

പുത്തരിക്കണ്ടം മൈതാനത്ത്  ഫോട്ടോ പ്രദർശനം: ഭൂതകാലത്തിലേക്ക് ഒരു നേർക്കാഴ്ച

63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ  ഭാഗമായി സംസ്ഥാനത്തിന്റെ   കായിക സാംസ്‌കാരിക ആഘോഷങ്ങളുടെ ചരിത്രം സമന്വയിപ്പിക്കുന്ന തനത് ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. കേരള മീഡിയ അക്കാദമിയുടെയും കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നത്. ഒളിമ്പിക്‌സ് മാതൃകയിൽ കൊച്ചിയിൽ സംഘടിപ്പിച്ച സ്‌കൂൾ കായിക മത്സരത്തിൽനിന്നും, മുൻ കലോത്സവങ്ങളിൽനിന്നും പകർത്തിയ ചിത്രങ്ങൾ ആണ് പ്രദർശനത്തിനുള്ളത്.  പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന  പ്രദർശനം കലോൽസവത്തിന്റെ ചരിത്രത്തിലാദ്യമായി, കേരളത്തിലെ സ്‌കൂൾ മത്സരങ്ങളുടെയും സാംസ്‌കാരിക നാഴികക്കല്ലുകളുടെയും കഥ പറയുന്ന ശക്തമായ ഒരു ദൃശ്യാവിഷ്‌ക്കാരമാകുന്നു ന്നത് 63-ാമത് കലോത്സവത്തിന്റെ പ്രത്യേകതയാണ്. ഇത് കേരളത്തിന്റെ  കലോത്സവ ആഘോഷങ്ങളിലേക്കൊരു  ദൃശ്യയാത്ര സാധ്യമാക്കുന്നു. 

കൊച്ചിയിൽ നടന്ന തനത് ഒളിമ്പിക് സ്റ്റൈൽ സ്പോർട്സ് ഇവന്റുകൾ ഉൾപ്പെടെ വിവിധ സ്‌കൂൾ കായിക മത്സരങ്ങളിലെ നിമിഷങ്ങൾ മനോഹരമായി പകർത്തുന്ന വൈവിധ്യമാർന്ന ഫോട്ടോഗ്രാഫുകളുടെ ശേഖരം  എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലോത്സവത്തിന്റെ മുൻകാല പതിപ്പുകളിൽ നിന്നുള്ള ചിത്രങ്ങളും ശേഖരത്തിൽ ഉൾപ്പെടുന്നു, കലോത്സവത്തിന്റെ പരിണാമവും വർഷങ്ങളായി സ്‌കൂൾതല സാംസ്‌കാരിക പ്രകടനകളും പ്രദർശനത്തിൽ കാണാം. കേരളത്തിന്റെ യുവസംസ്‌കാര ചരിത്രത്തിന്റെ ദൃശ്യങ്ങൾ വരും തലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നതിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.


Kalolsavam 2025

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.