ഭാഷാ വൈവിധ്യങ്ങളുമായി അയ്യങ്കാളി ഹാൾ

ഭാഷാ വൈവിധ്യങ്ങളുമായി അയ്യങ്കാളി ഹാൾ 

63-ാം സംസ്ഥാന കലോത്സവത്തിൻ്റെ വേദിയായ അയ്യങ്കാളി ഹാൾ ഭാഷകളുടെയും സാംസ്‌കാരിക വൈവിധ്യങ്ങളുടെയും വ്യത്യസ്ത പ്രകടനങ്ങൾക്ക് സാക്ഷിയായി. മൂന്ന് ദിവസങ്ങളിലായി ഹിന്ദി, കന്നഡ, ഉറുദു ഭാഷകളിലെ മത്സരങ്ങളാണ് ഇവിടെ നടന്നത്. ഈ ഭാഷകളിലുള്ള പദ്യം ചൊല്ലൽ, പ്രസംഗം എന്നീ മത്സരങ്ങളാണ് വേദിയിൽ അരങ്ങേറിയത്.

ഹിന്ദി, ഉറുദു, കന്നഡ ഭാഷകളിലെ പ്രകടനങ്ങൾ ഭാഷയ്ക്കതീതമായി കാണികൾക്ക് ആസ്വാദ്യമായി. ആശയവിനിമയത്തിനപ്പുറം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പുതു തലമുറയിലേക്കെത്തിക്കാൻ സംസ്ഥാന സ്കൂൾ കലോൽസവ മൽസരങ്ങൾക്ക് കഴിഞ്ഞു. ഹിന്ദി പദ്യ പാരായണങ്ങളും പ്രസംഗങ്ങളും ഭാഷയുടെ സമ്പന്നമായ സാഹിത്യ പൈതൃകവും ദേശസ്നേഹം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ഭാഷകളിലൊന്നായ കന്നഡയിലെ മൽസരങ്ങളും ശ്രദ്ധേയമായി. അതുല്യമായ ലിപിയും കാവ്യഭംഗിയുമുള്ള ഉറുദു കലോത്സവത്തിൻ്റെ ആകർഷണങ്ങളിലൊന്നായിരുന്നു.


Kalolsavam 2025

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.