കലോത്സവ വാർത്തകൾ തയ്യാറാക്കാൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികളും
സ്കൂൾ കാലോത്സവ വാർത്തകൾ തയാറാക്കാനും റിപ്പോർട്ട് ചെയ്യാനും ഹയർ സെക്കൻഡറി ജേണലിസം വിദ്യാർത്ഥികളും. സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം ജേണലിസം അധ്യാപകരുടെ സംഘടനയായ "ഫ്രെയിം'സാണ് വിദ്യാർഥി റിപ്പോർട്ടർമാരെയും കലോത്സവത്തിൻ്റെ ഭാഗമാക്കിയത്. ക്ലാസ്സ് മുറികൾക്കു പുറത്തുള്ള അനുഭവങ്ങൾ കുട്ടികൾക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികൾക്ക് അവസരമൊരുക്കിയത്.
ഈ- പേപ്പർ വഴിയും യു-ട്യൂബ് ചാനൽ വഴിയും കലോത്സവ വാർത്തകൾ നൽകുന്നുണ്ട്. ചാല ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് എഡിറ്റോറിയൽ റൂം പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തെ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല, ജി.വി.എച്ച്.എസ്സ്.എസ്സ് വെള്ളനാട്, ഗവ: ബോയ്സ് എച്ച്.എസ്സ്.എസ്സ് ചാല എന്നീ സ്കൂളുകളിലെ 20 വിദ്യാർത്ഥികളും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹയർ സെക്കൻഡറി ജേണലിസം അധ്യാപകരും സംഘത്തിൻ്റെ ഭാഗമാണ്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.