സംസ്‌കൃത കലോത്സവത്തിന് തുടക്കമായി

സംസ്‌കൃത കലോത്സവത്തിന് തുടക്കമായി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള സംസ്‌കൃത കലോത്സവത്തിന് തുടക്കമായി. തൈക്കാട് ഗവ എല്‍ പി സ്‌കൂളിലെ കുറ്റ്യാടിപ്പുഴ വേദിയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ സംസ്‌കൃത പദ്യപാരായണ മത്സരം നടന്നു. പതിനാല് ജില്ലകളില്‍ നിന്നും 28 മത്സരാര്‍ത്ഥികളാണ് എട്ട് ക്ലസ്റ്ററുകളിലായി പങ്കെടുത്തത്.

കാര്‍ത്തിക തിരുനാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത നാടക മത്സരത്തില്‍ 3 ക്ലസ്റ്ററുകളിലായി 14 ടീമുകളാണ് പങ്കെടുത്തത്. വേദി 4 ആയ അച്ചന്‍കോവിലാറിലാണ് നാടകങ്ങള്‍  നടന്നത്. യുദ്ധ പുരാണം, അസമത്വം, സ്ത്രീ ശാക്തീകരണം എന്നിവയായിരുന്നു പ്രധാന പ്രമേയങ്ങള്‍. 18-ാം വേദിയായ കുറ്റ്യാടിപ്പുഴയിലാണ് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അഷ്ടപദി മത്സരം നടന്നത്. 14 ജില്ലകളില്‍ നിന്നും 28 മത്സരാര്‍ഥികൾ പങ്കെടുത്തു.


Kalolsavam 2025

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.