കലോത്സവത്തിന് വ്യത്യസ്തത പകര്‍ന്ന് പാഠകം
സംസ്ഥാന കലോത്സവത്തിന് വ്യത്യസ്തത പകര്‍ന്ന് പുരാതന ക്ഷേത്രകലയായ പാഠകം. മത്സരയിനമായ പാഠകം, കൂത്ത് എന്ന കലയില്‍ നിന്നാണ് രൂപം കൊണ്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. രാമായണ പുരാണം, കൃഷ്ണലീലകള്‍, മഹാഭാരത കഥകള്‍ തുടങ്ങിയവ പ്രധാന പ്രമേയമായി എത്തുന്ന ഈ കലാരൂപം ഭക്തിയെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിക്കുന്നത്.
ഭക്തിപ്രധാനമായ കഥകള്‍ മലയാളത്തില്‍ അവതരിപ്പിക്കുകയും ശ്ലോകങ്ങള്‍ സംസ്‌കൃതത്തില്‍ പാരായണം ചെയ്യുകയുമാണ് പാഠകത്തിന്റെ രീതി. പാഠകം പോലെയുള്ള പ്രാചീന കലകള്‍ യുവജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കലോത്സവ വേദികള്‍ വളരെയധികം സഹായിക്കുന്നുണ്ട്. കുറ്റിയാടി പുഴ വേദിയിലായിരുന്നു മത്സരം അരങ്ങേറിയത്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.