പുത്തരിക്കണ്ടം മൈതാനത്ത് 75 ബയോടോയ്ലറ്റുകൾ ഒരുക്കി നഗരസഭ
സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് 75 ബയോടോയ്‌ലെറ്റ് സംവിധാനം ഒരുക്കി തിരുവനന്തപുരം കോർപറേഷൻ. ദിവസവും പതിനായിരക്കണക്കിന് പേർക്ക് ഭക്ഷണമൊരുക്കുന്ന സ്കൂൾ കലോത്സവത്തിലെ പ്രധാന വേദിയാണ് പുത്തരിക്കണ്ടം മൈതാനം. ഇവിടെയുള്ള പൊതുശൗചാലയങ്ങൾക്ക് പുറമേയാണ് 75 ബയോടോയ്ലറ്റുകൾ കൂടി ക്രമീകരിച്ചത്.
ടോയ്‌ലെറ്റുകളിലേക്കുള്ള ജലവിതരണം മുടക്കമില്ലാതെയിരിക്കാൻ ജല അതോറിട്ടിയുടെ പിന്തുണയുമുറപ്പാക്കിയിട്ടുണ്ട്. മലിനജലം സംസ്കരിക്കുന്നതിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടോയ്‍ലെറ്റുകൾ ഓരോ മണിക്കൂറിലും വൃത്തിയാകുന്നതിനായി അൻപതിലേറെ ശുചീകരണജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ബയോടോയ്‌ലെറ്റിനായി ചെലവിട്ടത്. ഇത്ര വിപുലമായ തോതിൽ സ്കൂൾ കലോത്സവത്തിന് വേണ്ടി ബയോടോയ്ലറ്റുകൾ ഒരുക്കുന്നത് ആദ്യമായാണ്.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.