
സ്വകാര്യ വ്യക്തികൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും വൈദ്യുതവാഹന ചാർജിംഗ് സ്റ്റേഷനുകളും അനുബന്ധ ജോലികളും ഡെപ്പോസിറ്റ് വർക്ക് ശൈലിയിൽ പൂർത്തീകരിച്ച് നൽകാൻ കെ.എസ്.ഇ.ബി.. ആധുനിക ചാർജിംഗ് സ്റ്റേഷൻ ഉപകരണങ്ങളും അതിൻറെ ഗുണനിലവാരവും കെ.എസ്.ഇ.ബി. ഉറപ്പാക്കും. ഇതോടൊപ്പം കെ.എസ്.ഇ.ബി. സോഫ്റ്റ്‌വെയർ ആയ KEMapp വഴി ചാർജ് ചെയ്യാനും കഴിയും. ചാർജിംഗ് സ്റ്റേഷന് വേണ്ട ട്രാൻസ്ഫോർമറും പവർ എക്സ്റ്റൻഷൻ ജോലികളും കെ.എസ്.ഇ.ബി. നിർവഹിക്കും. ആധുനിക ഡിസൈനും ഉപഭോക്താവിന്റെ അഭിപ്രായത്തിന് അനുസരിച്ച് അനുയോജ്യമായ മേൽക്കൂരയും സൈറ്റിന്റെ സാധ്യതയ്ക്ക് അനുസരിച്ച് റൂഫ് ടോപ്പ് സോളാർ നിലയവും ചെയ്തു നൽകും. സ്റ്റേഷനുകൾ ഡെപ്പോസിറ്റ് വർക്ക് അടിസ്ഥാനത്തിലാണ് പൂർത്തീകരിച്ച് നൽകുന്നത്.
സേവനം ആവശ്യപ്പെടുന്നപക്ഷം സ്ഥലം സർവേ നടത്തി എസ്റ്റിമേറ്റ് തയാറാക്കി നൽകിയതിന് ശേഷം കെ.എസ്.ഇ.ബി. എംപാനൽ ചെയ്യുന്ന വിദഗ്ദ്ധ സ്ഥാപനങ്ങൾ വഴിയായിരിക്കും ഈ പ്രവൃത്തികൾ നിർവ്വഹിക്കുക.
വിവരങ്ങൾക്ക് ചീഫ് എഞ്ചിനിയർ (REES), വൈദ്യുതി ഭവനം, പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തിലോ cerees@kseb.in മെയിലിലോ 0471-2447404, 2514698, 2514562, 2514462 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-04 14:16:54
ലേഖനം നമ്പർ: 891