അനീമിയ (Anemia) പൂർണമായും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിപുലമായ ക്യാമ്പയിനാണ് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് അഥവാ വിവ കേരളം. ദേശീയ സർവേ അനുസരിച്ച് വിളർച്ച നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെങ്കിലും അനീമിയ നിരക്ക് കൂടുന്നതായി വിവിധ സർവേകളിൽ നിന്നും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിവ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. രക്തത്തിൽ ഹീമോഗ്ലോബിൻ കുറവായിരിക്കുന്ന അവസ്ഥയാണ് അനീമിയ. രക്തത്തിൽ ഹീമോഗ്ലോബിന്റെ (Hb) അളവ് 12-ന് താഴെയായിരിക്കുന്നവരെയാണ് അനീമിയ രോഗികളായി കണക്കാക്കുന്നത്. ഇത് ഓരോ  വ്യക്തികളുടെയും പ്രായം , ജൻഡർ , ആരോഗ്യാവസ്ഥ എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും.

ക്യാമ്പയിന്റെ ഭാഗമായി അനീമിയ പരിശോധനയ്ക്കായി 20 ലക്ഷം കിറ്റുകൾ ലഭ്യമാക്കും. 15 - 59 വയസുവരെയുള്ളവരേയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഓരോ പ്രായഘടനയിലുവർക്കും അനീമിയയുടെ  കാരണങ്ങളും ഫലങ്ങളും വ്യത്യസ്തമായതിനാൽ വ്യക്തിഗത ആരോഗ്യാവസ്ഥക്ക് അനുസൃതമായ ഇടപെടലുകളാവും  ക്യാമ്പയിൻ വഴി ലഭ്യമാക്കുന്നത്.  പോഷകാഹാരക്രമം , സമീകൃതാഹാരം , ചികിത്സ എന്നിവ അനീമിയ നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. ടെസ്റ്റ്, ടോക്ക്, ട്രീറ്റ് എന്നിങ്ങനെയുള്ള ചികിത്സനടപടികൾ ലഭ്യമാകുന്നതാണ് 

ട്രൈബൽ മേഖലയിൽ അവരുടെ ഭാഷയിൽ അവബോധം ശക്തമാക്കും. ഗ്രാമീണ മേഖലയ്ക്ക് പുറമേ നഗരപ്രദേശത്തെ സ്ത്രീകളിലും വിളർച്ച കാണുന്നുണ്ട്.  കേരളത്തിലെ അനീമിയ കൂടുതലായും കാണപ്പെടുന്നത്  സ്ത്രീകളുടെ ഇടയിൽ ആയതിനാൽ ആരോഗ്യ രംഗത്ത് പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിൽ  നിർണായക ചുവടുവെയ്പ്പാണ് വിവ ക്യാമ്പയിൻ.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-08 15:33:09

ലേഖനം നമ്പർ: 825

sitelisthead